എങ്ങനെ ഓൺലൈനായി പോലീസിൽ പരാതിപ്പെടാം ?

കേരള പോലീസിന്റെ പോൽ-ആപ്പ് ഉപയോഗിച്ചുകൊണ്ട് ഓൺലൈനായി പോലീസിൽ പരാതിപ്പെടാൻ സാധിക്കും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

എങ്ങനെ പരാതിപ്പെടാം ?

Pol-app installation

ഇതിനായി നിങ്ങൾ നിങ്ങളുടെ ഫോണിൽ കേരള പോലീസിൻറെ pol-app ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.. ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്. ഇൻസ്റ്റാൾ ചെയ്തതിനുശേഷം ഈ ആപ്പിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ആ മൊബൈൽ നമ്പറിൽ വരുന്ന ഓ ടി പി കോഡും ടൈപ്പ് ചെയ്തു ലോഗിൻ ചെയ്യുക.

തുണ പോർട്ടൽ രെജിസ്ട്രേഷൻ

പക്ഷേ ഈ ആപ്പിലെ പല സർവീസുകളും ഉപയോഗിക്കുന്നതിനായി തുണ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി താഴെയുള്ള മോർ എന്ന മെനുവിൽ ക്ലിക്ക് ചെയ്തുകൊണ്ട് തുണ പ്രൊഫൈൽ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. ശേഷം മൊബൈൽ നമ്പറും പാസ്സ്‌വേർഡും captcha code നൽകി തുണ പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതാണ്.

തുണ പോർട്ടൽ ഡീറ്റെയിൽസ് അപ്‌ഡേഷൻ

അതിനുശേഷം എഡിറ്റ് പ്രൊഫൈലിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങളുടെ ആധാർ ഡീറ്റൈൽസും അഡ്രസ് ഡീറ്റെയിൽസും ഇവിടെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

പോലീസ് കംപ്ലൈന്റ്റ്.

  • താഴെയുള്ള സർവീസസ് എന്ന മെനു ക്ലിക്ക് ചെയ്ത് തുണ സർവീസ് എന്ന ഭാഗത്തെ കംപ്ലൈന്റ്റ് രജിസ്ട്രേഷൻ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
  • ന്യൂ റിക്വസ്റ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • പേർസണൽ ഇൻഫോ ഭാഗത്തു നിങ്ങളുടെ പേര് വയസ്സ് ആധാർ നമ്പര് പോലെയുള്ള ഡീറ്റെയിൽസ് ആണ് ചോദിച്ചിട്ടുള്ളത് നമ്മൾ തുണയിൽ നൽകിയ ഡീറ്റെയിൽസ് ആൾറെഡി ഇതിലുണ്ടാകും. ഇല്ലാത്ത ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ അത് ഫിൽ ചെയ്തു കൊടുക്കേണ്ടതാണ്.
  • നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • പെർമനന്റെ അഡ്രസ്സ് ഭാഗത്തു നിങ്ങളുടെ അഡ്രസ് ആണ് ടൈപ്പ് ചെയ്തു കൊടുക്കേണ്ടത് തുണയിൽ നിങ്ങൾ ഓൾറെഡി ഡീറ്റെയിൽസ് നൽകിയിട്ടുണ്ടെങ്കിൽ അതിവിടെ വന്നിട്ടുണ്ടാകും ഇല്ലെങ്കിൽ അഡ്രസ്സ് ടൈപ്പ് ചെയ്തു കൊടുക്കേണ്ടതാണ്.
  • നിങ്ങളുടെ പോലീസ് ഡിസ്ട്രിക്ടും പോലീസ് സ്റ്റേഷനും സെലക്ട് ചെയ്തു കൊടുക്കേണ്ടതാണ്.
  • പെർമനന്റ് അഡ്രസ് ഈസ് സെയിം ആസ് പ്രസന്റ് അഡ്രസ് എന്ന ഭാഗത്ത് നിങ്ങളുടെ സ്ഥിരമായ മേഖലവിലാസം തന്നെയാണ് നിലവിലെ മേൽവിലാസം എങ്കിൽ അത് എനേബിൾ ചെയ്തു കൊടുക്കേണ്ടതാണ് അല്ലാതെ നിങ്ങൾക്ക് നിലവിൽ മറ്റൊരു മേൽവിലാസം ആണെങ്കിൽ അത് ഡിസേബിൾ ചെയ്തു കൊടുത്തതിനു ശേഷം പ്രസന്റ് അഡ്രസ്സ് കൂടി ടൈപ്പ് ചെയ്തു നൽകേണ്ടതാണ്.
  • നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • കംപ്ലൈന്റ്റ് ഡീറ്റെയിൽസ് ഭാഗത്തു ആദ്യം കമ്പ്ലൈന്റ് നേച്ചർ ആണ്. പരാതിയുടെ സ്വഭാവമനുസരിച്ച് അതിനെ പലതരത്തിൽ തരം തിരിച്ചിട്ടുണ്ട് അതിൽ നിന്നും നിങ്ങൾക്ക് ആർക്കെതിരെയാണ് പരാതി എന്നുള്ളത് സെലക്ട് ചെയ്യേണ്ടതാണ് സാധാരണ വ്യക്തിയെ കുറിച്ചുള്ള പരാതിക്ക് എഗൈൻസ്റ്റ് പബ്ലിക് എന്നുള്ളത് സെലക്ട് ചെയ്താൽ മതിയാകും.
  • ശേഷം പ്ലേസ് ഓഫ് ഇൻസിഡന്റ്, എവിടെവച്ചാണ് ഈ സംഭവം നടന്നത് പരാതിക്കാസ്പദമായ സംഭവം നടന്നത് എന്നുള്ളത് നൽകേണ്ടതാണ്
  • ശേഷം ഏതു പോലീസ് ഡിസ്ട്രിക്ന് കീഴിലാണ് ഈ സംഭവം നടന്നതെന്ന് സെലക്ട് ചെയ്യേണ്ടതാണ്.
  • ഏതു പോലീസ് സ്റ്റേഷന് കീഴിലാണ് വരുന്നതെന്നും സെലക്ട് ചെയ്യേണ്ടതാണ്.
  • ശേഷം ഓഫീസ് ടു ഫയൽ കമ്പ്ലൈന്റ് എന്ന ഭാഗത്ത് പോലീസിലെ തന്നെ പലതരത്തിലുള്ള വിഭാഗങ്ങൾ കാണാം അതിൽ ഏത് ഓഫീസിലാണ് കമ്പ്ലീറ്റ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യേണ്ടതാണ്.
  • ശേഷം ഈസ് ഡേറ്റ് ഓഫ് ഇൻസിഡന്റ് നോൺ എന്ന ഭാഗത്ത് നിങ്ങൾക്ക് എന്നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത് എന്നുള്ള തീയതി അറിയാമെങ്കിൽ അത് എനേബിൾ ചെയ്തു കൊടുത്തതിനു ശേഷം ഡേറ്റും സമയവും തുടങ്ങിയതും അവസാനിച്ചതും സെലക്ട് ചെയ്യേണ്ടതാണ്.
  • കംപ്ലൈന്റ്റ് എന്ന ഭാഗത്ത് നിങ്ങളുടെ പരാതി എന്താണ് എന്നുള്ളത് കൃത്യമായി ചുരുക്കി എഴുതേണ്ടതാണ്.
  • ശേഷം പരാതിയെ സംബന്ധിച്ച ചിത്രങ്ങളോ മറ്റോ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്തു കൊടുക്കണമെങ്കിൽ സപ്പോർട്ട് ഡോക്യുമെൻസ് എന്നതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപ്‌ലോഡ് ചെയ്തു കൊടുക്കാവുന്നതാണ്.
  • നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • റെസ്പോണ്ടന്റ് ഡീറ്റെയിൽസ് ഭാഗത്തു ആർക്കെതിരെയാണ് പരാതി നൽകുന്നത് എന്നുള്ളത് ആണ് നൽകേണ്ടത്.
  • ഒന്നിൽ കൂടുതൽ പേരെ കുറിച്ചാണ് പരാതി എങ്കിൽ അടുത്ത ആളുടെ ഡീറ്റെയിൽസും ആഡ് ഡീറ്റെയിൽസ് ക്ലിക്ക് ചെയ്തുകൊണ്ട് നൽകേണ്ടതാണ്.
  • ശേഷം സബ്മിറ്റ് ബട്ടനിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഈ പരാതി നമുക്ക് സമർപ്പിക്കാവുന്നതാണ്

നമ്മൾ പരാതി സമർപ്പിച്ച പോലീസ് സ്റ്റേഷനിൽ നിന്നും ഈ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചതിനു ശേഷം നമ്മളെ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്.

Pol-app Download Link : Download Now

Watch Video

Leave a Reply

Your email address will not be published. Required fields are marked *